സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ കെ. സുധാകരൻ

ഇതിനുപിന്നാലെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി
k sudhakaran skips vd satheesan lead udf pudhuyuga yatra in kannur

കെ. സുധാകരൻ, വി.ഡി. സതീശൻ

Updated on

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കുമ്പളയിലെ പുതുയു​ഗ യാത്രയുടെ ഉദ്​ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ‌പുതുയുഗ യാത്ര ശനിയാഴ്ചയാണ് കണ്ണൂരിൽ പ്രവേശിച്ചത്. സ്വന്തം ജില്ലയിൽ യാത്ര എത്തിയിട്ടും സുധാകരൻ പങ്കെടുക്കാത്തത് ഇതിനോടകം തന്നെ വാർത്തയായിട്ടുണ്ട്.

ഇതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ നൽകിയ മാനനഷ്ട്ട കേസുമായി ബന്ധപ്പെട്ടാണ് എറണാകുളത്തെത്തിയതെന്നും സുധാകരൻ വിശദീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com