എം.എം. ഹസൻ സ്ഥാനം ഒഴിയാൻ വൈകിയത് പാർട്ടിയിൽ ചർച്ച ചെയ്യും: കെ. സുധാകരൻ

''വിദേശ യാത്രയിലൂടെ സ്വന്തം പാര്‍ട്ടിക്കാരെയാണ് മുഖ്യമന്ത്രി ചതിച്ചത്. മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മുങ്ങിയത്''
 K. Sudhakaran
K. Sudhakaranfile

തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് കെപിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്ന എം.എം. ഹസൻ സ്ഥാനം ഒഴിയാൻ വൈകിയത് പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് കെ. സുധാകരൻ.

"എപ്പോൾ സ്ഥാനം ഒഴിയണമെന്ന് അവനവന് തീരുമാനിക്കാം. അതിൽ പാർട്ടിക്കകത്ത് സ്വാതന്ത്ര്യമുണ്ട്. അതിൽ തനിക്ക് പ്രയാസമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഹസനെ വിളിച്ചു ചോദിക്കും. ഹസൻ ചുമതല ഒഴിയാൻ വൈകിയത് പാർട്ടിയിൽ ചർച്ച ചെയ്യും. മാധ്യമങ്ങളോട് പറയേണ്ട വിഷയമല്ല'- സുധാകരൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ആളുകളെ തിരിച്ചെടുത്ത ഹസന്‍റെ തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശ യാത്രയിലൂടെ സ്വന്തം പാര്‍ട്ടിക്കാരെയാണ് മുഖ്യമന്ത്രി ചതിച്ചത്. മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മുങ്ങിയത്. നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രചാരണം നടത്താതെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ചതിച്ചാണ് യാത്ര പോയത്. മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം എന്താണെന്നും ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും കണ്ടെത്തണം.

സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും ഭരണസ്തംഭനമാണ്. ഉഷ്ണ തരംഗ സാഹചര്യത്തില്‍ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയെങ്കിലും കൈമാറാനുള്ള വിവേകം മുഖ്യമന്ത്രി കാട്ടണമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com