K Surendran
K Surendran

''ലൂണ പരാജയപ്പെട്ടു, ഗണപതിപൂജ ചെയ്ത് അയച്ച ചന്ദ്രയാൻ വിജയകരമായി കാലുകുത്തും'', കെ. സുരേന്ദ്രൻ

കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്‍റെ എല്ലാമെല്ലാമായ ''വിഘ്നേശ്വരനെ വെറുമൊരു മിത്തായി ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾ പറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുകയാണ്''
Published on

കോട്ടയം: റഷ്യൻ ബഹിരാകാശ പേടകമായ ലൂണ ചന്ദ്രനിൽ കാലുകുത്താതെ തകർന്നു, ഗണപതി പൂജചെയ്‌ത് അയച്ച ചന്ദ്രയാൻ 3 ചന്ദ്രനിൽ വിജയകരമായി കാലുകുത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കൾ വിക്ഷേപിക്കുമ്പോൾ മാത്രമല്ല നമ്മൾ എന്ത് നല്ലകാര്യം ചെയ്യുമ്പോഴും വിഘ്നേശ്വരനെ പ്രാർഥിക്കുകയും നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു എന്നും പുതുപ്പള്ളിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്‍റെ എല്ലാമെല്ലാമായ വിഘ്നേശ്വരനെ വെറുമൊരു മിത്തായി ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾ പറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. സ്പീക്കർ എ.എൻ. ഷംസീറിനെക്കൊണ്ട് പരാമർശം പിൻവലിക്കാൻ സിപിഎം തയാറായിട്ടില്ല. പ്രതിപക്ഷം തിരുത്താനും തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com