

കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സിപിഐ കുരയ്ക്കുക മാത്രമേ ഉള്ളൂ, കടിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാഹാസം. സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയ പാർട്ടിയാമെന്നും കേരളത്തിൽ നടക്കുന്നത് രാജ്യഭരണമാണെന്നും അദ്ദേഹം പറഞ്ഞു.
കരാർ ഒപ്പിട്ടത് മന്ത്രിമാരറിയാത്തതിന് ബിജെപിയെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായിയും ശിവൻകുട്ടിയും അല്ലാതെ ആരാണ് അറിയേണ്ടതെന്നും എം.എ. ബേബി എപ്പോഴാണ് നോക്കുകുത്തിയല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.
സവർക്കറെക്കുറിച്ചും ഹെഡ്ഗേവാർനെക്കുറിച്ചും കുട്ടികൾ പഠിക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും. പിഎം ശ്രീയുടെ കരാര്‍ ഒപ്പിട്ടതിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെയെന്നും കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോ എന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.