k. surendran acquitted in threatning dysp case

കെ. സുരേന്ദ്രൻ

ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി

കണ്ണൂർ ജുഡീഷ‍്യൽ‌ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി
Published on

കണ്ണൂർ: സമൂഹമാധ‍്യമത്തിലൂടെ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി. കണ്ണൂർ ജുഡീഷ‍്യൽ‌ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫസലിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നും ഡിവൈഎസ്പിമാരായ സദാനന്ദനെയും പ്രിൻസ് എബ്രഹാമിനെയും അഴിയെണ്ണിക്കുമെന്നായിരുന്നു സുരേന്ദ്രന്‍റെ ഭീഷണി. ഇതിനെതിരേ ഡിവൈഎസ്പി സദാനന്ദൻ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടാണ് സുരേന്ദ്രനെ കോടതി വെറുതെ വിട്ടത്.

logo
Metro Vaartha
www.metrovaartha.com