സിപിഎമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട്: കെ. സുരേന്ദ്രൻ

പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ സിപിഎമ്മിന്‍റെ അന്ത്യകൂദാശ ആകും സംഭവിക്കുകയെന്ന് ഉറപ്പാണ്.
K Surendran against cm pinarayi
K SurendranFile Image
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈകൊണ്ടാവും സിപിഎമ്മിന്‍റെ ഉദകക്രിയ നടക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബ്രാഞ്ച് സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വിമർശനം തുടങ്ങി. ഇനി പാർട്ടി സമ്മേളനം കഴിയുമ്പോൾ എന്താകും അവസ്ഥ എന്ന് കണ്ടറിയേണ്ടി വരും. പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ സിപിഎമ്മിന്‍റെ അന്ത്യകൂദാശ ആകും സംഭവിക്കുകയെന്ന് ഉറപ്പാണ്. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി എല്ലാ ആരോപണങ്ങളിൽ നിന്നും തടി തപ്പുകയാണ്. വിശ്വസ്തർ താനറിയാതെ ചെയ്തു എന്ന് പറഞ്ഞ് എല്ലാറ്റിൽ നിന്നും രക്ഷപ്പെടാനുള്ള വിഫലമായ ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാർട്ടി സംവിധാനത്തെ മുഴുവൻ മുഖ്യമന്ത്രി നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ ഭേദമില്ലാത്ത ഇടപെടലുകളിലൂടെ പി.പി. മുകുന്ദൻ ബിജെപിയെ എല്ലാ മേഖലകളിലേയ്ക്കും വളർത്തിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com