ദിവ‍്യയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും; കെ. സുരേന്ദ്രൻ

ദിവ‍്യയെ അറസ്റ്റ് ചെയ്യാത്തത് എന്തുക്കൊണ്ടാണെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു
The strike will continue until Divya is arrested; K. Surendran
കെ. സുരേന്ദ്രൻ
Updated on

പാലക്കാട്: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ‍്യയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. ദിവ‍്യയെ അറസ്റ്റ് ചെയ്യാത്തത് എന്തുക്കൊണ്ടാണെന്നും ദിവ‍്യയെ സംരക്ഷിക്കുന്നത് ആരാണെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ദിവ‍്യയെ സംരക്ഷിക്കില്ലെന്ന മുഖ‍്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥയില്ലാത്തതാണെന്നും ദിവ‍്യക്കെതിരെ ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയിൽ ഭിന്നതയുണ്ടെന്ന വാർത്ത മാധ‍്യമങ്ങൾ കെട്ടി ചമച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com