''വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്‍റെ മൂത്താപ്പയാണ് റിയാസ്''; സുരേന്ദ്രൻ

''മരുമകനാണോ പാർട്ടി സെക്രട്ടറിയാണോ ശരിയായതെന്ന സർക്കാരിന്‍റെ നിലപാടറിയാൻ ആഗ്രഹമുണ്ട്''
K Surendran
K Surendran
Updated on

കാസർഗോഡ്: വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്‍റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞെന്നും സുരേന്ദ്രൻ കാസർഗോഡ് മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം സെക്രട്ടറി ഗോവിന്ദനെ വരെ റിയാസ് തിരുത്തി. എം.വി.ഗോവിന്ദൻ റബർ സ്റ്റാംപ് ആണോയെന്ന് പരിശോധിക്കണമെന്നും ഗോവിന്ദന്‍റെ അപ്പുറം പറയാനുള്ള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നെന്നും അദ്ദേഹം ചോദിച്ചു.

മരുമകനാണോ പാർട്ടി സെക്രട്ടറിയാണോ ശരിയായതെന്ന സർക്കാരിന്‍റെ നിലപാടറിയാൻ ആഗ്രഹമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നും സ്ക്കൂൾ കലോത്സവത്തിന് വർഗീയത കണ്ടെത്തിയ ആളാണ് മുഹമ്മദ് റിയാസെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഗോവിന്ദൻ മലക്കം മറിയുകയാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം എന്തെന്നറിയാൻ ആഗ്രഹമുണ്ടെന്നും സുരേന്ദ്രൻ പ്രതികരിച്ചു. സിപീക്കർ മാപ്പു പറയും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും 10 ന് നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ വിഷത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ് നയമാണെന്നും ശബരിമല വിഷയത്തിലും കോൺഗ്രസ് നിലപാടെന്നും സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, മിത്ത് വിവാദത്തെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖം തിരിച്ച് സുരേന്ദ്രൻ. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സുരേന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു.

2019 ലെ ശബരിമല പ്രക്ഷോബകാലത്ത് തല്ലുകൊണ്ടത് ബിജെപിക്കാരാണെന്നും എന്നാൽ മുതലെടുത്തത് ഗുണഭോക്താക്കളായിരുന്നെന്നുമായിരുന്നു സുരേന്ദ്രന്‍റെ പരാമർശം.അതിലും ശക്തമായി തെരുവിലിറങ്ങണം. ഇത്തവണ കഴുകൻമാരെ മുതലെടുക്കാൻ അനുവദിക്കില്ലെന്നും 8 മാസത്തിനുള്ളിൽ വരുന്ന തെരഞ്ഞെടുപ്പിൽ അതിന്‍റെ പ്രതിഫലനം ഉണ്ടാക്കണമെന്നും സുരേന്ദ്രൻ പറയുന്നതിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com