വിജയ് പിള്ളയെ അറിയുമോ എന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണം; കെ സുരേന്ദ്രൻ

ലൈഫ് മിഷൻ കേസിൽ സർക്കാർ ദൂതനെ അയച്ചത് നമ്മൾ കണ്ടതാണ്. ഇതെല്ലാം വച്ച് നോക്കിയാൽ ഇപ്പോ ഉയർന്നു വരുന്ന ആരോപണങ്ങൾ ശരിയാണെന്ന കാര്യത്തിലേക്ക് ആളുകൾ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു
വിജയ് പിള്ളയെ അറിയുമോ എന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണം; കെ സുരേന്ദ്രൻ

ആലപ്പുഴ: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിന് 30 കോടി വാഗ്ദാനം ചെയ്യാൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സ്വപ്ന സുരേഷ് (Swapna Suresh) വെളിപ്പെടുത്തിയ വിജയ് പിള്ളയെ (Vijay Pillai) അറിയുമോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan) വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). അദ്ദേഹം പറഞ്ഞിട്ടാണോ സ്വപ്ന സുരേഷിനെ വിജയ് പിള്ള കണ്ടതെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പുതിയ വെളിപ്പെടുത്തൽ സ്വപ്നയും സിപിഎമ്മും മുഖ്യമന്ത്രിയും തമ്മിലുള്ള കേവല പ്രശ്നമല്ല. നാടിന്‍റെയാകെ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇങ്ങനെയൊരു വിജയ് പിള്ളയുണ്ടോ, ഉണ്ടെങ്കിൽ ആരാണ്, എന്തിനാണ് അദ്ദേഹത്തെ അയച്ചത്, ആരാണ് ഇതിനു പിന്നിൽ എന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ വിശദമായി അന്വേഷിക്കാൻ സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വസ്തുത അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. ജയിലിൽ ഭീക്ഷണിപ്പെടുത്താൻ ജയിൽ ഡിജിപി, ഉന്നത പൊലീസ് ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ എത്തി എന്നുള്ള ആരോപണങ്ങൾ സ്വപ്ന നേരത്തെ ഉന്നയിച്ചിരുന്നു. ഇപ്പോൾ സ്വപ്ന നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. ലൈഫ് മിഷൻ കേസിൽ സർക്കാർ ദൂതനെ അയച്ചത് നമ്മൾ കണ്ടതാണ്. ഇതെല്ലാം വച്ച് നോക്കിയാൽ ഇപ്പോ ഉയർന്നു വരുന്ന ആരോപണങ്ങൾ ശരിയാണെന്ന കാര്യത്തിലേക്ക് ആളുകൾ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com