

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് മുൻ ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ.
പദ്ധതിയിൽ അപാകതകളില്ലെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി തുറന്നു പറഞ്ഞതാണെന്നും പദ്ധതിയിൽ നിന്നും എളുപ്പത്തിൽ പിന്മാറാൻ സർക്കാരിന് കഴിയില്ലെന്നും ഏകപക്ഷീയമായി സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ വിശ്വാസ‍്യത നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സുരേന്ദ്രൻ സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ‍്യപ്പെട്ടു.