സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്; സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രൻ

സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് ബിജെപിയുടെ നിലപാടായി ചിത്രീകരിക്കേണ്ട
k surendran against suresh gopi
സുരേഷ് ഗോപി | കെ സുരേന്ദ്രൻ
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് തട്ടിക്കയറിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലിയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും എന്നാലത് ബിജെപിയുടെ അഭിപ്രായമല്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണ്, അല്ലാതെ സുരേഷ് ഗോപി പറയുന്നതല്ല. മുകേഷ് രാജിവയ്ക്കണമെന്നതു തന്നെയാണ് ബിജെപിയുടെ നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് ബിജെപിയുടെ നിലപാടായി ചിത്രീകരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കു മേൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണമില്ലെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

k surendran against suresh gopi
ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്, ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുന്നു; സുരേഷ് ഗോപി

ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്‍റെ ആത്മാർഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്‍റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎൽഎയുടെ രാജി എഴുതി വാങ്ങാൻ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.