കേരളത്തെ രക്ഷിക്കാനുള്ളതൊന്നും ബജറ്റിലില്ല; കെ സുരേന്ദ്രൻ

കേരളത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദി കേന്ദ്രമാണെന്ന രാഷ്ട്രീയ വിമർശനം നടത്താനാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്‍റെ ഭൂരിഭാഗവും ഉപയോഗിച്ചത്
K Surendran
K Surendranfile

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു വാചകമടിക്കുന്നതല്ലാതെ കടക്കെണിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിനുള്ള കാര്യങ്ങളൊന്നും സർക്കാരിന്‍റെ ബജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്‍റെ ധനകാര്യ മിസ്മാനേജ്മെന്‍റാണ്. കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. കേരളത്തിലെ കർഷകരെ സഹായിക്കാനുള്ള നീക്കമോ, ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള നടപടികളൊന്നും ബജറ്റില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com