'കൂട്ടിയ പൈസകൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്'; പാചകവാതക വിലവർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

സിറ്റി ഗ്യാസ് ലൈൻ പദ്ധതി (City Gas Line Project) എല്ലാ നഗരത്തിലെത്തുന്നതോടെ സിലിണ്ടർ ഗ്യാസിന്‍റെ ഉപയോഗം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
'കൂട്ടിയ പൈസകൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്'; പാചകവാതക വിലവർധനവിനെ ന്യായീകരിച്ച്  കെ സുരേന്ദ്രൻ

കൊച്ചി: പാചകവാതക വിലവർധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). കൂട്ടിയ പൈസകൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ചുതീർത്തെന്ന് സുരേന്ദ്രൻ പറഞ്ഞു. മാത്രമല്ല സിറ്റി ഗ്യാസ് ലൈൻ പദ്ധതി (City Gas Line Project) എല്ലാ നഗരത്തിലെത്തുന്നതോടെ സിലിണ്ടർ ഗ്യാസിന്‍റെ ഉപയോഗം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. 1060 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന്‍റെയും വില വർധിപ്പിച്ചു. 351 രൂപയാണ് വർധിപ്പിച്ചത്. 1773 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2124 രൂപ നൽകണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com