സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രന് ജാമ‍്യം

സുൽത്താൻ ബത്തേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം അനുവദിച്ചത്
Sultan Bathery election bribery case; K. Surendran gets bail

കെ. സുരേന്ദ്രൻ

Updated on

കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ‍്യക്ഷന്‍ കെ. സുരേന്ദ്രന് ജാമ‍്യം അനുവദിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം അനുവദിച്ചത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി‍യായി മത്സരിക്കാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു കേസ്.

കെ. സുരേന്ദ്രനായിരുന്നു കേസിൽ ഒന്നാം പ്രതി. ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റും കേസിൽ മൂന്നാം പ്രതിയുമായ പ്രശാന്ത് മലവയലിനും ജാമ‍്യം അനുവദിച്ചിട്ടുണ്ട്.

രണ്ടാം പ്രതിയായ സി.കെ. ജാനു നേരത്തെ ജാമ‍്യം നേടിയിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസാണ് പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com