വ്യാജ തിരിച്ചറിയൽ കാർഡ്: കേൺഗ്രസിന്‍റെ നടപടി രാജ്യദ്രോഹ കുറ്റമെന്ന് ബിജെപി

ഒന്നേകാൽ ലക്ഷത്തോളം വ്യാജ കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ‌ നിർമ്മിച്ചത്
k surendran
k surendranfile
Updated on

കോഴിക്കോട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചത് രാജ്യദ്രോഹകുറ്റമാണ്. ഒന്നും രണ്ടുമല്ല ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ‌ നിർമ്മിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമടക്കം ഇക്കാര്യത്തേക്കുറിച്ചറിയാമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പരാതി ലഭിച്ചിട്ടും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറായില്ല. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com