ആട്ടും തുപ്പുമേറ്റ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്? മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേന്ദ്രൻ

സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്
k surendran invite k muraleedharan on bjp
കെ. മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേന്ദ്രൻ
Updated on

കോഴിക്കോട്: കെ. മുരളീധരനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോണ്‍ഗ്രസിന്‍റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്നതല്ലാതെ മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നും പാർട്ടിയിൽ തുടരുന്നതെന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു.

സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com