ആരു വിചാരിച്ചാലും സിൽവർലൈന്‍ കേരളത്തിൽ നടപ്പാവില്ല: കെ. സുരേന്ദ്രൻ

കേന്ദ്രത്തില്‍ നിന്നു പണം കിട്ടുന്നില്ല എന്നു പറയുന്നതു ധൂര്‍ത്തും കൊള്ളയും മറച്ചുവയ്ക്കാനുള്ള ഒരു ഉപാധി മാത്രം
K Surendran
K Surendran

തിരുവനന്തപുരം: ആരു വിചാരിച്ചാലും സില്‍വര്‍ ലൈന്‍ കേരളത്തില്‍ നടപ്പാവില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അത് അത്യാവശ്യമുള്ള കാര്യമല്ല. വന്ദേഭാരത് ട്രെയിനുകൾ ഇനിയും കേരളത്തിലേക്ക് വരും. കേന്ദ്രം കുടിശിക ഇനത്തിൽ എന്താണു കൊടുക്കാനുള്ളതെന്നു ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് കൊടുക്കട്ടെ.

കൊടുത്ത കത്ത് പുറത്ത് വിട്ട് വസ്തുതാപരമായി ജനങ്ങളോട് പറയട്ടെ. കേന്ദ്രത്തില്‍ നിന്നു പണം കിട്ടുന്നില്ല എന്നു പറയുന്നതു ധൂര്‍ത്തും കൊള്ളയും മറച്ചുവയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്‌ലിം ലീഗ് യുഡിഎഫില്‍ നിന്നു മതില്‍ ചാടി എല്‍ഡിഎഫിലെത്തും. കാരണം ലോക്സഭയിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വൻ ഭൂരിപക്ഷത്തോടുകൂടി നരേന്ദ്ര മോദിജിയുടെ സർക്കാർ വരും. അതു കഴിയുമ്പോഴേക്കും ലീഗ് ചാടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com