ബിജെപിയുടെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു: വയനാട്ടിൽ കെ. സുരേന്ദ്രനും പൊലീസും തമ്മിൽ തർക്കം

ബിജെപി തമിഴ്നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർതിയുമായ കെ. അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്
ബിജെപിയുടെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു: വയനാട്ടിൽ കെ. സുരേന്ദ്രനും പൊലീസും തമ്മിൽ തർക്കം

കൽപ്പറ്റ: വായനാട് മാനന്തവാടിയിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്ത് പൊലീസ്. ഇതിനു പിന്നാലെ ബിജെപിയുടെ മണ്ഡലം സ്ഥാനാർഥിയും സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രനും പൊലീസും തമ്മിൽ തർക്കമുണ്ടായി.

ബിജെപി തമിഴ്നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർതിയുമായ കെ. അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. പിന്നീട് പൊലീസിനോട് ബലപ്രയോഗം നടത്തി ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com