കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 9ന് കോട്ടയത്ത്; ജില്ലയിലെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് എൻഡിഎ

പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനയിലൂടെ 978 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നവീകരിക്കുകയുണ്ടായി
കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 9ന് കോട്ടയത്ത്; ജില്ലയിലെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് എൻഡിഎ

കോട്ടയം: മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി എൻഡിഎ സംസ്ഥാന ഘടകം ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 9ന് കോട്ടയം മണ്ഡലത്തിൽ എത്തുമെന്ന് എൻഡിഎ ജില്ലാ നേതൃത്വം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും എതിരായ ബദൽ ശക്തിയായി എൻഡിഎ കരുത്ത് ആർജിക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ കോട്ടയത്തിന് നൽകിയിട്ടുള്ള വികസന പദ്ധതികൾ ഏറെയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ 2373 വീടുകൾ പൂർത്തീകരിക്കുകയും ഗ്രാമീണ മേഖലയിൽ 928 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ജില്ലയിൽ 1,40,000 കർഷകർക്ക് വർഷം 6000 രൂപ കൈമാറുവാനും നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. ഉജ്ജ്വല യോജന പദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ 16416 വനിതകൾക്ക് 2024 ജനുവരി വരെ ഗ്യാസ് കണക്ഷൻ ലഭിച്ചു. ജൽ ജീവൻ മിഷനിലൂടെ കോട്ടയം ജില്ലയിൽ 1.13 ലക്ഷം വീടുകൾക്ക് ടാപ്പ് വാട്ടർ കണക്ഷൻ നൽകി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാസ്പോർട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി കോട്ടയത്തിന് നരേന്ദ്രമോദി സർക്കാർ സമ്മാനിച്ചു. വന്ദേ ഭാരത് ട്രെയ്ൻ കോട്ടയം വഴി അനുവദിച്ചുവെന്നും എൻഡിഎ നേതൃത്വം കോട്ടയത്ത് പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ പി.എം ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 3.48 ലക്ഷം ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ കോട്ടയം ജില്ലയിൽ വിതരണം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനയിലൂടെ 978 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നവീകരിക്കുകയുണ്ടായി. അമൃത് പദ്ധതിയിലൂടെ കോട്ടയം മുനിസിപ്പാലിറ്റി ശുദ്ധജലം എത്തിക്കാൻ പണം ലഭിച്ചു. കുമരകത്തിന്റെ ടൂറിസം വികസനത്തിനു വേണ്ടി സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി. ഏറ്റുമാനൂർ ചിങ്ങവനം റെയ്ൽവേ ഡബ്ലിങ് പൂർത്തീകരിച്ചു. ശബരിമല തീർഥാടകരുടെ സൗകര്യാർഥം പിലിഗ്രിം സെന്റർ തുറന്നു കൊടുത്തു. പി.എം സ്വനിധി പദ്ധതി പ്രകാരം കോട്ടയം മുൻസിപ്പാലിറ്റിയിൽ 2046 തെരുവോരക്കച്ചവടക്കാർക്ക് ഒന്നാംഘട്ട വായ്പ നൽകി. പാലാ വലവൂർ ഐ.ഐ.ഐ.ടി യാഥാർഥ്യമാക്കിയതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ഏറെയായി. ജൻധൻ അക്കൗണ്ടിലൂടെ ജില്ലയിൽ 2,68,000 ബാങ്ക് അക്കൗണ്ടുകൾ പുതുതായി ആരംഭിക്കാൻ സാധിച്ചു. ഗിരി ബെല്ലിയാൻ യോജന പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ 7,89,406 പേർക്ക് സൗജന്യ റേഷൻ നൽകാൻ നരേന്ദ്രമോദി സർക്കാരിനു സാധിച്ചു. പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതിയിലൂടെ സ്ത്രീകൾക്ക് ഗർഭകാലത്ത് 6000 രൂപ വീതം അംഗനവാടികൾ നൽകി.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യുവജന പദ്ധതിയുടെ ഇൻഷുറൻസ് പരീക്ഷ ഉറപ്പാക്കി. ദേശീയ ആയുഷ്മിഷൻ വഴി ജില്ലയിൽ ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി 80 കോടി രൂപ വിവിധ ആശുപത്രികൾക്ക് നൽകി. ഇതുപോലെ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് നരേന്ദ്രമോദി സർക്കാർ കോട്ടയത്തിനു വേണ്ടി നൽകിയത്. ഈ വികസന പദ്ധതികളെ ഉയർത്തിക്കാട്ടിക്കൊണ്ടാണ് എൻഡിഎയുടെ പദയാത്ര കോട്ടയം ജില്ലയിലേക്ക് കടന്നുവരുന്നതെന്നും എൻഡിഎ നേതാവും ബിജെപി ജില്ലാ അധ്യക്ഷനുമായ ലിജിൻലാൽ പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എൻ.പി സെൻ, സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, അനീഷ് ഇരട്ടയാനി (നാഷണലിസ്റ്റ് കേരള കോൺഗ്രസ്), ജെആർപി ജില്ലാ പ്രസിഡന്റ് ജനീഷ്, ആർഎൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളി തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.