മതമൗലികവാദികളെ ഭയന്ന് മുഖ‍്യമന്ത്രി സ്വയം നിലപാട് മാറ്റി: കെ.സുരേന്ദ്രൻ

മുഖ‍്യമന്ത്രിയുടെ കൂടെയാണ് പിആർ അംഗങ്ങൾ അഭിമുഖ ഹാളിലേക്ക് പോയത്
Fearing fundamentalists, Chief Minister himself changed his position: K. Surendran
കെ.സുരേന്ദ്രൻ
Updated on

കോഴിക്കോട്: മതമൗലികവാദികളെ ഭയന്ന് മുഖ‍്യമന്ത്രി സ്വയം നിലപാട് മാറ്റിയെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. 'ദേവകുമാറിന്‍റെ മകൻ അഭിമുഖത്തിന് അഭ‍്യർഥിച്ചപ്പോൾ താൻ സമ്മതിച്ചുവെന്നാണ് മുഖ‍്യമന്ത്രി പറഞ്ഞത്. അഭിമുഖം നടത്തുന്ന മാധ‍്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ മുറിയിലുണ്ടായിരുന്നത് മുഖ‍്യമന്ത്രിയുടെ അറിവോടെയല്ലെന്ന് പറഞ്ഞാൽ അത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല.

കൃത‍്യമായി പിആർ ഏജൻസി ആസൂത്രണം ചെയ്ത അഭിമുഖായിരുന്നു എന്ന് വ‍്യക്തമാണ്. മുഖ‍്യമന്ത്രിയുടെ കൂടെയാണ് പിആർ അംഗങ്ങൾ അഭിമുഖ ഹാളിലേക്ക് പോയത്. മറ്റ് ദേശീയ മാധ‍്യമങ്ങളെയും ബന്ധപ്പെട്ടിരുന്നുവെന്ന് വ‍്യക്തമാണ്. മുൻപും വിദേശത്ത് വെച്ച് മുഖ‍്യമന്ത്രിയുടെ അഭിമുഖം ഇതേ പിആർ എജൻസികൾ നടത്തിയിരുന്നു.

പിആർ എജൻസികൾക്ക് ആരാണ് പണം നൽകുന്നതെന്നാണ് അറിയേണ്ടത്. നേരത്തെ മുഖ‍്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ പറഞ്ഞത് ആരേങ്കിലും ഒരു ടിഷ‍്യൂ പേപ്പർ കൊണ്ടുപോയി കൊടുത്താൽ അതിൽ ഒപ്പിടുന്നയാളാണ് മുഖ‍്യമന്ത്രിയെന്നാണ്.

അത് ശരിവയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മുഖ‍്യമന്ത്രി ഇപ്പോൾ നടത്തുന്നത്. മതമൗലിക ശക്തികളെ ഭയന്ന് സ്വർണകടത്തും ദേശവിരുദ്ധപ്രവർത്തനവും പോലെയുള്ള ഗൗരവതരമായ വിശ‍യങ്ങളിൽ നിന്നും മുഖ‍്യമന്ത്രി ഒളിച്ചോടുകയാണ്. ഒരു ജില്ലയുടെ പേരു പറയാൻ പോലും നട്ടെല്ലില്ലിാത്തയാളെയാണ് ഇരട്ട ചങ്കനെന്ന് വിളിക്കുന്നതാണ് വിരോധാഭാസം. മുഖ‍്യമന്ത്രി രാജിവെച്ച് ജനങ്ങളോട് നീതി പുലർത്തണം'. കെ. സുരേന്ദ്രൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com