മാധ‍്യമങ്ങളും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി പറഞ്ഞാലും ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്ന് ഞാൻ വിശ്വിസിക്കില്ല: കെ. സുരേന്ദ്രൻ

ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സമീപനം ശരിയല്ലെന്ന് സുരേന്ദ്രൻ മാധ‍്യമങ്ങളോട് പറഞ്ഞു
I don't believe Shobha Surendran is involved even if the media and politicians say it together: K. Surendran
കെ. സുരേന്ദ്രൻ
Updated on

പാലക്കാട്: കൊടകര വിഷയത്തിൽ ശോഭ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. മാധ‍്യമങ്ങളുടെ റേറ്റിങ്ങിന് വേണ്ടി ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സമീപനം ശരിയല്ലെന്ന് സുരേന്ദ്രൻ മാധ‍്യമങ്ങളോട് പറഞ്ഞു.

ഈ വിഷയത്തിൽ ശോഭാ സുരേന്ദ്രനെ അനാവശ‍്യമായി വലിച്ചിടുകയാണെന്നും ഇപ്പോൾ ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയതാണെന്നും ബിജെപി നേതാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

'ഈ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ ശരിയായ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാൻ എൽഡിഎഫും യുഡിഎഫും നടത്തിയ ഗൂഡാലോചനയാണ് ഇവിടെയുള്ളത്. ബിജെപി കേരള ഘടകം ഇതിനെ ഒറ്റക്കെട്ടായി നേരിടും.

മാധ‍്യമങ്ങളും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി പറഞ്ഞാലും ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്ന് ഞാൻ വിശ്വിസിക്കില്ല' സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്നായിരുന്നു പ്രചാരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com