കള്ളവാര്‍ത്ത കൊടുത്താൽ ഓഫീസിലേക്ക് ഞങ്ങൾ വരും; മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും കെ. സുരേന്ദ്രന്‍റെ ഭീഷണി

'നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്'
k surendran threatens media again
കെ. സുരേന്ദ്രൻfile image
Updated on

കൊച്ചി: മാധ്യമങ്ങൾക്കെതിരേ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിക്കെതിരെ കള്ളവാര്‍ത്ത നൽകുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. അത്തരം വാർത്തകൾ ബിജെപിക്കെതിരേ നൽകിയാൽ മാധ്യമങ്ങളുടെ ഓഫിസിലെത്തി ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം.അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്സിന്‍റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്. കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്'' കെ. സുരേന്ദ്രൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com