
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജ് അത‍്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിനു പിന്നാലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ ആരോഗ‍്യ വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മരണസംഖ‍്യ ഉയരാൻ കാരണം സർക്കാരിന്‍റെ അനാസ്ഥയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
''അഞ്ച് പേരാണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ആരോഗ‍്യമന്ത്രി വീണാ ജോർജിനു മന്ത്രി സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല. ആരോഗ‍്യമന്ത്രി തികഞ്ഞ പരാജയമാണ്. മന്ത്രി രാജിവയ്ക്കണം. സർക്കാർ അന്വേഷണം നടത്തണം", സുരേന്ദ്രൻ പറഞ്ഞു.