'ചിന്തയെക്കുറിച്ച് പറഞ്ഞത് നന്നായെന്ന് പലരും അഭിപ്രായപ്പെട്ടു'; പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രൻ

എന്നാൽ സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്നായിരുന്നു ചിന്തയുടെ പ്രതികരണം. ബിജെപി അധ്യക്ഷന്‍റെ പരാമർശത്തിനെതിരെ പികെ ശ്രീമതി അടക്കമുള്ളവർ രംഗത്തെത്തിരുന്നു
'ചിന്തയെക്കുറിച്ച് പറഞ്ഞത് നന്നായെന്ന് പലരും അഭിപ്രായപ്പെട്ടു'; പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രൻ
Updated on

കോഴിക്കോട്: ചിന്ത ജെറോമിനെതിരായ അധിക്ഷേപ പ്രസംഗത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെക്കുറിച്ചു പറഞ്ഞത് നന്നായെന്നാണ് പല സിപിഎം സുഹൃത്തുകളും തന്നെ നേരിട്ട് വിളിച്ച് പറഞ്ഞെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

എന്നാൽ സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്നായിരുന്നു ചിന്തയുടെ പ്രതികരണം. ബിജെപി അധ്യക്ഷന്‍റെ പരാമർശത്തിനെതിരെ പികെ ശ്രീമതി അടക്കമുള്ളവർ രംഗത്തെത്തിരുന്നു.  രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്കാര ശൂന്യമായ വാക്കുകൾ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി കുറ്റുപ്പെടുത്തി. സംസ്കാര സമ്പന്നരായ മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാൾക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാൻ സുരേന്ദ്രൻ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. 

അതേ സമയം, ബിജെപിയിലും ഈ വിഷയത്തിൽ ഭിന്നത ഉയർന്നിട്ടുണ്ട്. .ഒരു വ്യക്തിയുടെ സംസ്ക്കാരം പ്രകടമാകുന്നത്.ഭാഷയിൽ ആണെന്നാണ് ബിജെപി നേതാവ് പി ആർ ശിവശങ്കരന്‍റെ  വിമർശനം.സ്ത്രീകൾ ആയ എതിരാളികളെ വിമർശിക്കുമ്പോൾ.മാന്യതയുടെ അതിര് വിടരുതെന്നും ശിവശങ്കരൻ.ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചിന്ത‍‌യെ മൂത്രത്തിൽ ചൂൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന മാർച്ചിനിടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരാമർശം. 
സാധാരണക്കാരന്‍റെ പ്രതികരണമാണിതെന്നും പറഞ്ഞ അദ്ദേഹം ചിന്ത എന്തു പണിയാണ് കാണിക്കുന്നതെന്നും ചോദിച്ചു. ചിന്തക്ക് വനിത നേതാവെന്ന ബഹുമാനം നൽകേണ്ടതില്ലെന്നും അവർ ആദ്യം ജനങ്ങളെ ബഹുമാനിക്കാൻ പഠിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com