വിദ്യയെ റിമാൻഡ് ചെയ്തു; 2 ദിവസം പൊലീസ് കസ്റ്റഡിൽ

തനിക്കെതിരേ കെട്ടിചമച്ച കേസാണിതെന്നും ഇതിനു പിന്നിൽ അട്ടപ്പാടി കോളെജ് അധികൃതരാണെന്നുമാണ് വിദ്യയുടെ വാദം
വിദ്യയെ റിമാൻഡ് ചെയ്തു; 2 ദിവസം പൊലീസ് കസ്റ്റഡിൽ
Updated on

പാലക്കാട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ. വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു. രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജാമ്യാപേക്ഷ ഈ മാസം 26 നാണ് പരിഗണിക്കുക. മണ്ണാർക്കാട് മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.

ബുധനാഴ്ച്ച രാത്രിയാണ് വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വൈദ്യ പരിശോധനയ്ക്കു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. തനിക്കെതിരേ കെട്ടിചമച്ച കേസാണിതെന്നും ഇതിനു പിന്നിൽ അട്ടപ്പാടി കോളെജ് അധികൃതരാണെന്നുമാണ് വിദ്യയുടെ വാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com