
കടകംപള്ളി സുരേന്ദ്രൻ, വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പം കോടീശ്വരന് വിറ്റുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പരാമർശം പിൻവലിക്കണമെന്നാവശ‍്യപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. പരാമർശം പിൻവലിക്കാത്ത പക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ‍്യപ്പെട്ട് കേസ് നൽകുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
സ്വർണം മോഷ്ടിച്ച് വിറ്റത് ഏതു കോടീശ്വരനാണെന്ന് കടകംപള്ളി സുരേന്ദ്രനറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാമർശം.
അടിച്ചുമാറ്റാൻ സാധിക്കുന്ന മുഴുവൻ സാധനങ്ങളും അടിച്ചുമാറ്റിയെന്നും മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്‍റും രാജിവയ്ക്കണമെന്നും സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.