ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

മുത്തച്ഛന് മുന്നിൽ വച്ച് 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നുവെന്നാണ് കേസ്
kadammanitta sarika murder case lifetime imprisonment for accuse

ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Updated on

പത്തനംതിട്ട: പത്തനംതിട്ട ശാരിക കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തനംതിട്ട അഡീഷണൽ പ്രിൻസിപ്പൽ കോടതിയാണ് പ്രതി സജിലിന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. പിഴത്തുകയായ രണ്ടു ലക്ഷം രൂപ ശാരികയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2017 ൽ മുത്തച്ഛനു മുന്നിൽ വച്ച് പ്ലസ് ടു വിദ്യാർഥിയായ 17 കാരിയെ തീകൊളുത്തിക്കൊന്ന കേസിലാണ് കോടതി വിധി. പ്രതിയായ സജിൽ ശാരികയുടെ കാമുകനും അയൽവാസിയുമായിരുന്നു.

വിളിച്ചിട്ട് കൂടെച്ചെല്ലാൻ വിസമ്മതിച്ചതിന് പെട്രോൾ ഒഴിച്ച് ശാരികയെ കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസിൽ നിർണായക തെളിവായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com