സുഭദ്ര കൊലപാതകം: മാത്യുവിന്‍റെ ബന്ധുവും അറസ്റ്റിൽ

സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത് റൈനോള്‍സാണെന്ന് പൊലീസ്
kadavanthra subhadra murder case update
സുഭദ്ര | മാത്യൂസ് | ശര്‍മിള
Updated on

ആലപ്പുഴ: കലവൂരില്‍ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ പ്രതി മാത്യുവിന്‍റെ ബന്ധുവിനും പങ്ക്. മാത്യുവിന്‍റെ ബന്ധുവും സുഹൃത്തുമായ റൈനോള്‍ഡിനെ പൊലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

മാത്യൂസ്, ശര്‍മിള, റൈനോള്‍ഡ് എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോര്‍ത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത് റൈനോള്‍സാണെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നല്‍കി ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കുറച്ചു കുറച്ചായി മോഷ്ടിക്കുകയായിരുന്നു.

ഓഗസ്റ്റ് 7ന് രാവിലെ സ്വര്‍ണാഭരണങ്ങള്‍ കുറഞ്ഞതു ശ്രദ്ധയില്‍പ്പെട്ട സുഭദ്ര തിരികെ തരണമെന്നും പൊലീസില്‍ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് ഏഴിന് പകല്‍ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മര്‍ദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. 73 കാരി സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. മരിച്ചെന്ന് ഉറപ്പായതോടെ മാലിന്യം കുഴിച്ചുമൂടാന്‍ എന്ന പേരില്‍ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിലാണ് സുഭദ്രയെ മറവ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com