കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിന്‍. പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്തത്
kafir screenshot case dyfi leader arrested

ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍

Updated on

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് ജിതിന്‍. പ്രത്യേക അന്വേഷണ സംഘമാണ് ജിതിനെ അറസ്റ്റ് ചെയ്തത്.

സ്‌ക്രീന്‍ ഷോട്ട് ആദ്യം ജിതിന്‍ വടകര സ്‌ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് റിബേഷ് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പിലും പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.

കേസിൽ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ 9 പേരെ ചോദ്യം ചെയ്യുകയും ചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്.

logo
Metro Vaartha
www.metrovaartha.com