
അഖില്‍ മോഹനന്‍
കൊച്ചി: തടവുകാരുടെ അക്രമത്തില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു. റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരനായ അഖില്‍ മോഹനന് ആണ് പരുക്കേറ്റത്. കാക്കനാട് ജില്ലാ ജയിലിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.
അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളും സഹോദരങ്ങളുമായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികൾ ബഹളംവയ്ക്കുകയും മറ്റൊരു തടവുകാരനെ ആക്രമിക്കുകയും ചെയ്തതോടെ പിടിച്ചുമാറ്റിയതിനു പിന്നാലെ ഇരുവരും അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ ആക്രമിച്ചത്.
പരുക്കേറ്റ അഖിൽ മോഹനനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ കൈക്ക് പൊട്ടലുണ്ട്.