ദുരിതയാത്രയ്ക്ക് ശമനം! വെട്ടിത്തിളങ്ങി കാലടിപ്പാലം റോഡ്!

സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് നടത്തിയിരുന്ന സമരവും പിൻവലിച്ചു.
kalady bridge mc road tarring completed

ദുരിതയാത്രയ്ക്ക് ശമനം! വെട്ടിത്തിളങ്ങി കാലടിപ്പാലം റോഡ്!

Updated on

കൊച്ചി: എറണാകുളം കാലടി പാലം വഴി വർഷങ്ങളായുള്ള കുണ്ടും കുഴിയും ഗതാഗതകുരുക്കിൽ നിന്നും ജനങ്ങൾക്ക് ഒടുവിൽ മോചനം. കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ പൂർണമായും അടച്ച് റോഡ് ടാ‍ർ ചെയ്തു. ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക വാഹനം പാലത്തിലെ കുരുക്കിലും കുഴിയിലും കുടുങ്ങിയിരുന്നു.

നാട്ടുകാർ നേരിട്ടെത്തി പരാതികൾ അറിയിച്ചതോടെ കുഴികൾ പരിശോധിച്ച ശേഷം പൊതുമാരാമത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് അടിയന്തര നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പാലത്തിൽ ഉയർന്നു നിൽക്കുന്ന ടാർ കൂനകള്‍ ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയെങ്കിലും മഴ കനത്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു. മഴ മാറിയാൽ ഉടൻ എം.സി റോഡിലെ കുഴികൾ അടക്കുമെന്ന് റോജി എം ജോൺ എംഎൽഎ അറിയിച്ചു.

ഇതോടെയാണ് മാസങ്ങളായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലയുകയായിരുന്നു യാത്രയ്ക്ക് ഒരു ശമനമായത്. അതേസമയം, പാലത്തിന്‍റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് നടത്തിയിരുന്ന സമരവും പിൻവലിച്ചു. കുഴികൾ അടച്ചതോടെ 2 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com