മറന്ന് പോയെന്ന് വിശദീകരണം; ‌2021 ൽ പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം ശോഭന അടക്കം 3 പേർക്ക് നൽകാതെ കാലടി സർവകലാശാല

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് നിലവിലെ വിസിയുടെ പ്രതികരണം
kalady university forget to d litt degree given 3 including shobhana

മറന്ന് പോയെന്ന് വിശദീകരണം; ‌2021 ൽ പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം ശോഭന അടക്കം 3 പേർക്ക് നൽകാതെ കാലടി സർവകലാശാല

Updated on

കൊച്ചി: പ്രഖ്യാപനം കഴിഞ്ഞ് 5 വർഷം പിന്നിട്ടിട്ടും നടി ശോഭന അടക്കം മൂന്നുപേർക്ക് ഡി ലിറ്റ് ബിരുദം നൽകാതെ കാലടി സംസ്കൃത സർവകലാശാല. ശോഭന, സംസ്കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവരെ ഡി ലിറ്റ് നൽകി ആദരിക്കാൻ 2021 ലാണ് തീരുമാനിച്ചത്.

അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വിസി ഡോ. ധര്‍മരാജ് അടാട്ട് പറയുന്നത്. എന്നാല്‍ സര്‍വകശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അലയുകയാണെന്നും നിലവില്‍ ഡി ലിറ്റിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് നിലവിലെ വിസി ഡോ. കെ. ഗീതാ കുമാരിയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com