kalamandalam sathyabhama against serial actress rekha ratheesh

കലാമണ്ഡലം സത‍്യഭാമ, രേഖ രതീഷ്

'അഞ്ച് കല‍്യാണം സാരി മാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ'; രേഖ രതീഷിനെതിരേ കലാമണ്ഡലം സത‍്യഭാമ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത‍‍്യഭാമയുടെ വിമർശനം
Published on

സീരിയൽ നടി രേഖ രതീഷിനെതിരേ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത‍്യഭാമ. കഴിഞ്ഞ ദിവസം രേഖ രതീഷ് പങ്കുവച്ച വിഡിയോ വൈറലായിരുന്നു. ഒരു കൂട്ടം യൂട‍്യൂബേഴ്സ് കാരണം താൻ മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിക്കുമെന്നുമായിരുന്നു രേഖ പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നത്.

മുഖ‍്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും രേഖ ആവശ‍്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് സത‍്യഭാമ ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സൈബർ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരേ റോക്കറ്റിൽ എന്നാണ് സത്യഭാമയുടെ ചോദ്യം.

kalamandalam sathyabhama against serial actress rekha ratheesh
"മൂന്നുമാസമായി തേജോവധം, എനിക്ക് എന്തെങ്കിലും പറ്റിയാൽ കാരണക്കാർ യൂട്യൂബർമാർ"; മുഖ്യമന്ത്രിയോട് സഹായം തേടി നടി രേഖ|Video

നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആയതു കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച് നാൾ സോഷ‍്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ. എല്ലാം റെഡി ആകും- ഇങ്ങനെയായിരുന്നു സത‍്യഭാമ ഫെയ്സ്ബുക്കിൽ കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com