''പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു''; കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സത്യഭാമ കോടതിയില്‍ ഹാജരായത്
kalamandalam satyabhama appeared in court in the caste abuse case
ഡോ. ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ.
Updated on

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം സംബന്ധിച്ച കേസിൽ കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് സത്യഭാമയ്‌ക്കെതിരെ കേസ് എടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com