കളമശേരി ബോംബ് സ്‌ഫോടനം: തിരിച്ചറിയൽ പരേഡിന് കോടതി അനുമതി

പരേഡിനുള്ള സജ്ജീകരണം ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കളമശേരി ബോംബ് സ്‌ഫോടനം: തിരിച്ചറിയൽ പരേഡിന് കോടതി അനുമതി
Updated on

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി. കോടതിക്ക് ഈ മാസം എട്ടിനാണ് തിരിച്ചറിയല്‍ പരേഡിന്‍റെ മേല്‍നോട്ട ചുമതല. ഉച്ചയ്ക്ക് ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനാണ് അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

പരേഡിന് സജ്ജീകരണം ലഭ്യമാക്കണമെന്ന് കാക്കനാട് ജില്ലാ ജയില്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസിലെ ഏക പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കാക്കനാട് ജില്ലാ ജയിലിലാണ്. പരേഡിനുള്ള സജ്ജീകരണം ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രതി ഡൊമിനിക് മാര്‍ട്ടിനെ തിരിച്ചറിയേണ്ട സാക്ഷികളെ അന്വേഷണ സംഘം ജയിലിലെത്തിക്കും. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന്‍റെ സംഘാടകര്‍, സ്ഫോടക വസ്തുക്കള്‍ മാര്‍ട്ടിന് വില്‍പ്പന നടത്തിയ വിവിധ സ്ഥാപനങ്ങളിലെ വ്യാപാരികള്‍ തുടങ്ങിയവര്‍ സാക്ഷിപ്പട്ടികയിലുണ്ട്. പരേഡ് പൂര്‍ത്തിയാക്കിയ ശേഷം ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ഏഴ് ദിവസം വരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com