കളമശേരി ദത്ത് വിവാദം: കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കുഞ്ഞിന്‍റെ താത്ക്കാലിക സംരക്ഷണച്ചുമതല തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയത്
കളമശേരി ദത്ത് വിവാദം: കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി
Updated on

കളമശേരി : കളമശേരി അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കുഞ്ഞിന്‍റെ താത്ക്കാലിക സംരക്ഷണച്ചുമതല തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയത്. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ദമ്പതികൾക്കുണ്ടെന്നു കോടതി നിരീക്ഷിച്ചിരുന്നു.

അനധികൃത ദത്ത് വിവാദം വാർത്തയായതോടെ കുഞ്ഞിന്‍റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. തുടർന്ന് സംരക്ഷണാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഹൈക്കോടതി തേടി. കുഞ്ഞിനെ ദമ്പതികളെ ഏൽപ്പിക്കുന്നതിൽ തടസമില്ലെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. തുടർന്നാണു കുഞ്ഞിന്‍റെ താൽക്കാലിക സംരക്ഷണം ദമ്പതികൾക്കു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com