
കൊച്ചി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുപ്പ് കൊച്ചി പൊലീസ്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിദ്വേഷ പ്രചാരണം നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
സൈബര്‍ സെല്‍ എസ്ഐയുടെ പരാതിയിലാണ് കേസ്. സോഷ്യല്‍ മീഡിയയിലൂടെ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സർക്കാരിന്‍റേത് ഇരട്ടത്താപ്പ് നയമാണെന്ന വാദവുമായി ബിജെപി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖറിനെതിരേ കേസെടുത്ത പൊലീസ് എന്തുകൊണ്ടാണ് എം.വി. ഗോവിന്ദനെതിരേ കേസെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ ചോദിച്ചു. കേസെടുത്തത് ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.