കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷപരാമർശം; രാജീവ് ചന്ദ്രശേഖറിനെതിരേ കൂടുതൽ അന്വേഷണത്തിന് അനുമതി

സ്ഫോടനം നടന്നതിന് പിന്നാലെ തന്നെ മതസ്പർധയുണ്ടാവും വിധം അഭിപ്രായപ്രകടനം നടത്തിയെന്നുകാണിച്ച് സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തിരുന്നത്
kalamassery blast case rajeev chandrasekhar remark

രാജീവ് ചന്ദ്രശേഖർ

Updated on

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമത്തിലൂടെ വിദ്വേഷപരാമർശം നടത്തിയെന്ന കേസിൽ കൂടുതലന്വേഷണത്തിന് ഇന്‍റർപോളിന്‍റെ സഹായം തേടാൻ അനുമതി നൽകി സർക്കാർ. സ്ഫോടനം നടന്നതിന് പിന്നാലെ തന്നെ മതസ്പർധയുണ്ടാവും വിധം അഭിപ്രായപ്രകടനം നടത്തിയെന്നുകാണിച്ച് സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തിരുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ ഈ പോസ്റ്റ് പിൻവലിച്ചിരുന്നു. ഈ പോസ്റ്റുകൾ തിരിച്ചെടുക്കാനും അവ മ്യൂച്വൽ ലീഗൽ അസിസ്റ്റന്‍റ് വഴി ലഭിക്കാനുമാണ് സംസ്ഥാനപോലീസിലെ ഇന്‍റര്‍പോള്‍ ലെയ്സന്‍ ഓഫീസറായ ഐജിക്ക് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി അനുമതിനല്‍കിയത്. 2023 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com