
തിരുവനന്തപുരം: കളമശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രകോപന പരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് സാഹിബ്. ഇത്തരം പോസ്റ്റു പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. എല്ലാവരും സമാധാനം പാലിക്കണമെന്നും ഡിജിപി അഭ്യർഥിച്ചു.
അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്തെ എല്ലാ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധനയും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലും ബോംബ് സ്‌ക്വാഡിന്‍റേയും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.