കളമശേരി സ്ഫോടനം: പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ കേസ് ഒഴിവാക്കി

സഫോടനത്തിൽ 8 പേരാണ് മരിച്ചത്. 52 പേർക്ക് പരുക്കേറ്റിരുന്നു.
Kalamassery blast: UAPA case against accused dominic martin dropped
Dominic Martin | Kalamassery blast spotfile
Updated on

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഫോടനത്തിൽ നാളെ ഒരു വർഷം പൂർത്തിയാകാനിരെക്കെ കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ ചടങ്ങിനിടെ സ്‌ഫോടനം നടന്നത്. കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ 3 പേരുൾപ്പെടെ 8 പേരാണ് മരിച്ചത്. 52 പേർക്ക് പരുക്കേറ്റിരുന്നു.

തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏകപ്രതി. ഇയാൽക്കെതിരെ യുഎപിഎ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ വിചാരണ നടപടികൾക്കായി കേസ് കളമശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്‍റെ നിർദ്ദേശങ്ങൾ തള്ളിക്കള‍ഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി നൽകിയിരുന്ന മൊഴി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com