കളമശേരി സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ശനിയാഴ്ച

നിരവധി പേരാണ് ആദരാജ്ഞലി അർപ്പിക്കാനായെത്തിയത്
കളമശേരി സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ശനിയാഴ്ച
Updated on

മലയാറ്റൂർ: കളമശേരിയിൽ സാമ്രാ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരിയുടെ സംസ്കാരം ഇന്ന്. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപിന്‍റെ മകൾ ലിബ്നയുടെ മൃതദേഹം ഇന്ന് കൊരട്ടിയിൽ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്കരിക്കും.

ലിബ്ന പഠിച്ചിരുന്ന നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ക്ക് പൊതുദർശനത്തിന് വച്ചിരുന്നു. നിരവധി പേരാണ് ആദരാജ്ഞലി അർപ്പിക്കാനായെത്തിയത്. തുടർന്ന് അവിടെ നിന്ന് മലയാറ്റൂർ-കോടനാട് പാലത്തിനു സമീപമുള്ള വാടക വീട്ടിലേക്ക് കൊണ്ടുവരും. പൊതു ദർശനത്തിനും സംസ്കാര ശുശ്രൂഷയ്ക്കു ശേഷം മൃതദേഹം കൊരട്ടിയിലേക്കു കൊണ്ടുപോകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com