Kalamassery bomb blast victim Praveen
Kalamassery bomb blast victim Praveen

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശേരി സ്ഫോടനത്തിൽ മരണം ആറായി

ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്
Published on

അങ്കമാലി: കളമശേരി സാമ്രാ കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരണം ആറായി. പൊള്ളലേറ്റ് ചികിത്സയിലിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്‍റെ മകൻ പ്രവീൺ (24) മരണത്തിന് കീഴടങ്ങി.

ഇതോടെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. സ്ഫോടന ദിവസം മരിച്ച സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് ഗുരുതരമായി പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ 11 ന് ഇവരുടെ അമ്മ സാലിയും മരണപ്പെട്ടിരുന്നു. പൊള്ളലേറ്റ മറ്റൊരു സഹോദരൻ അപകടനില തരണം ചെയ്തെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com