
കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരു സ്ത്രീകൂടി മരിച്ചു. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി (61) ആണ് മരിച്ചത്.
ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സ്ഫോടനത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ മോളി അതീവഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് ആലുവ രാജഗിരിയിൽ നിന്നും എറണാകുളം മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചിരുന്നു.