വെള്ളക്കെട്ട്: കളമശേരിയിൽ കാർ തലകീഴായി മറിഞ്ഞു

വെള്ളക്കെട്ട് മൂലം ആവർത്തിച്ച അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശം
Kalamassery Car overturns in accident

വെള്ളക്കെട്ട്: കളമശേരിയിൽ കാർ തല കീഴായ് മറിഞ്ഞു

Updated on

കളമശേരി: കളമശേരി അപ്പോളോ ജംഗ്ഷനു സമീപത്തെ മേൽപ്പാലത്തിൽ കാർ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിനു പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല.

ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനു മുന്നിലുണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് പിന്നാലെ കാറിൽ വന്നിരുന്ന ജയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്‍റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു.

കളമശേരിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുമ്പോൾ പാലം കയറുന്ന ഭാഗത്തുള്ള വെള്ളക്കെട്ട് ഇതിനുമുൻപും അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്ര ഉൾപ്പെടെ വളരെ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com