കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു

ജില്ലാ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് മാസങ്ങൾക്കു മുമ്പ് അനില ജോജോ പ്രസിഡന്റായത്
kalamassery co-operative bank president resigned
കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു
Updated on

കളമശേരി: അനില ജോജോ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇതോടൊപ്പം ബാങ്ക് ഭരണ സമിതി അംഗത്വവും രാജിവച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ആവശ്യപ്രകാരമാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഭരണസമിതി അംഗത്വം രാജിവച്ചതെന്നും അനില ജോജോ പറഞ്ഞു.

ജില്ലാ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് മാസങ്ങൾക്കു മുമ്പ് അനില ജോജോ പ്രസിഡന്റായത്. ഇതേ തുടർന്ന് അനില ജോജോയെയും ഒപ്പം നിന്ന കോൺഗ്രസ്കാരായ നാല് ഭരണസമിതി അംഗങ്ങളെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം അനില ജോജോയെയും ഒപ്പം നിന്ന മനാഫ് പുതുവായ്, നിസാർ പള്ളത്ത്, കെ.ജി. മോഹനൻ, ജൂലി പയസ് എന്നിവരെയും കോൺഗ്രസ് തിരിച്ചെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com