ഹോട്ടലുകളിൽ പരിശോധന: കാലാവധി കഴിഞ്ഞ പാലും അഴുകിയ ഭക്ഷണ സാധനങ്ങളും പിടിച്ചു

ആറ് ഹോട്ടലുകളിലെ പഴകിയ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു
kalamassery jaundice hotel raid
ഹോട്ടലുകളിൽ പരിശോധന: കാലാവധി കഴിഞ്ഞ പാലും അഴുകിയ ഭക്ഷണ സാധനങ്ങളും പിടിച്ചുfile image
Updated on

കളമശേരി: നഗരസഭയിലെ മൂന്ന് വാർഡുകളിൽ മഞ്ഞപ്പിത്തവ്യാപനത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. എച്ച്എംടി കോളനി പരിസരത്തും നോർത്ത് കളമശേരിയിലുമായി 13 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 11 ലും ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ആറ് ഹോട്ടലുകളിലെ പഴകിയ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. ഒരു മാസം മുമ്പ് കാലാവധി കഴിഞ്ഞ പാലും പിടിച്ചെടുത്ത് നശിപ്പിച്ചതിൽ ഉൾപ്പെടും. വൃത്തിയില്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു.

ഹോട്ടലുകളിൽ വിശദമായ പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. എച്ച്എംടി കോളനിയിലെ മദീന ഹോട്ടൽ, മാലിക് ഫാസ്റ്റ്ഫുഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതായി ഹെത്ത് സൂപ്പർവൈസർ കെ.വി. വിൻസെന്‍റ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com