'പൊലീസ് പറയുന്നതെല്ലാം കള്ളം, അമ്മ ജീവനോടെയുണ്ട്': മാന്നാർ കൊലപാതകത്തിൽ കലയുടെ മകൻ

പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞു
Kala's son reacts on Mannar murder case
'പൊലീസ് പറയുന്നതെല്ലാം കള്ളം, അമ്മ ജീവനോടെയുണ്ട്': മാന്നാർ കൊലപാതകത്തിൽ കലയുടെ മകൻ
Updated on

ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്‍റേയും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ ജീവനോടെയുണ്ടെന്നും പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും മകൻ പ്രതികരിച്ചു. അച്ഛന്‍ അമ്മയെ കൊണ്ടുവരും എന്നും തന്നോട് ഒന്നും പേടിക്കേണ്ട, പൊലീസ് നോക്കീട്ടു പോകട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

2009ലാണ് മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകം നടക്കുന്നത്. കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചാണെന്നും യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലനടത്തിയത് എന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇയാൾ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ എസ്പി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com