ജാഗ്രത: കല്ലാർകുട്ടി ഡാം തുറന്നു; ജലനിരപ്പ് ഉയരാന്‍ സാധ്യത

മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
Kallarkutty Dam shutter opened Caution issued

കല്ലാർകുട്ടി ഡാം

file image

Updated on

ഇടുക്കി: കല്ലാർകുട്ടി ഡാം തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ 15 സെന്‍റീ മീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവർക്ക് ജാഗ്രത പാലിക്കണമെന്ന് നിർദേശം.

അതേസമയം, അതിതീവ്രമഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതു വരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.

അപകട സാധ്യതയുള്ള പ്രദേശങ്ങളിലുളള റോഡ് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കാനും ജില്ലാ കളക്റ്റർ നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com