കലോത്സവം; എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് സർക്കാരിന്‍റെ 1000 രൂപ

249 ഇനങ്ങളിലായി ഏകദേശം 14,000 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും.
Kalolsavam; Government gives Rs. 1000 to students who score A grade

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ നടക്കും. സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് സർക്കാർ 1000 രൂപ ഗ്രാന്‍ഡായി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

249 ഇനങ്ങളിലായി ഏകദേശം 14,000 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. മത്സരങ്ങൾക്കായി എത്തിച്ചേരുന്ന വിദ്യാർഥിനികൾക്കും അധ്യാപകർക്കും താമസിക്കുന്നതിനായി വിവിധ വിദ്യാലയങ്ങൾ സജ്ജമാക്കും. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഉൾപ്പെടെ എല്ലാവർക്കും മികച്ച രീതിയുളള ഭക്ഷണം ഒരുക്കമെന്നും മന്ത്രി പറഞ്ഞു.

മേളയുടെ പ്രചരണത്തിനായി പ്രോമോ വീഡിയോ അടക്കമുളള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഒരുക്കും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് കൊണ്ട് മാതൃകാപരമായ കലോത്സവമാണ് ലക്ഷ്യമിടുന്നത്.

മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com