ദേവരാഗിന്‍റെ സംഗീതത്തിനും കൂട്ടായി അമ്മ ദിവ്യ

ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത്
kalolsavam storys thiruvananthapuram
ദേവരാഗിന്‍റെ സംഗീതത്തിനും കൂട്ടായി അമ്മ ദിവ്യ
Updated on

തിരുവനന്തപുരം: വീൽചെയറിലേറി വന്ന അമ്മ ദിവ്യയുടെ പിന്തുണയിൽ ഹൈസ്കൂൾ വിഭാഗം ബോയ്സ് കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി ദേവരാഗ്. കണ്ണൂർ ജിഎച്ച്എസ്‌എസ്‌ മതിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്. പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത്.

പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്ക്കൊപ്പം എത്തിയ ദേവരാഗിന് കാണികളുടെയും വൻ പിന്തുണയായിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യമായാണ് ദേവരാഗ് മത്സരിക്കുന്നത്. ആദ്യമായി പങ്കെടുത്ത മത്സരയിനത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിന്‍റെ സന്തോഷത്തിലാണ് അമ്മയും മകനും. കോഴിക്കോട് സ്വദേശിയായ കലാനിലയം ഹരിയാണ് ദേവരാഗിന്‍റെ ഗുരു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com